BollywoodGeneralLatest NewsNEWSSocial Media

രൺവീർ സിംഗിന്റെ ചിത്രത്തിന് കമന്റുമായി ദീപിക

83 എന്ന സിനിമയാണ് ഇരുവരുടേതായി ഇനി വരാനിരിക്കുന്ന ചിത്രം

രാജ്യമൊട്ടാകെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്‍വീര്‍ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ദീപിക.

ക്യാപ്ഷൻ ഒന്നും ഇല്ലാതെ തന്റെ ഫോട്ടോ പങ്കുവയ്‍ക്കുകയായിരുന്നു രണ്‍വീര്‍ സിംഗ്. എന്റേത് എന്നായിരുന്നു ദീപിക പദുക്കോണിന്റെ കമന്റ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയതും. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും മുമ്പും പരസ്‍പരം ഫോട്ടോകള്‍ പ്രണയം വെളിപ്പെടുത്തുന്ന കമന്റുകള്‍ എഴുതാറുണ്ട്.

83 എന്ന സിനിമയാണ് ഇരുവരുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button