CinemaGeneralKollywoodLatest NewsMovie GossipsNEWS

സൂര്യയുടെ പുതിയ ചിത്രം പൊള്ളാച്ചി പെൺവാണിഭ സംഭവമോ ?

2019ൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പെൺവാണിഭ കേസിൽ 200ൽ അധികം സ്ത്രീകൾ ഇരകളായിരുന്നു

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 40 ‘. ഇപ്പോഴിതാ സിനിമയുടെ പ്രമേയത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്. ചിത്രം പൊള്ളാച്ചി പെണ്‍വാണിഭ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2019ൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പെൺവാണിഭ കേസിൽ 200ൽ അധികം സ്ത്രീകൾ ഇരകളായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും ചിത്രമെന്നും യഥാർത്ഥ ചില സംഭവങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും പറയപ്പെടുന്നു. എന്നാൽ ഇതേക്കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം 35% കഴിഞ്ഞുവെന്ന് സംവിധായകൻ പാണ്ഡിരാജ് അറിയിച്ചിരുന്നു. സൂര്യ 40 എന്ന് താത്കാലിക പേര് നൽകിയിരിക്കുന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ടൈറ്റിൽ മാസ്സ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button