CinemaGeneralLatest NewsMollywoodNEWS

‘ദൃശ്യം 2’ വീണ്ടും റിലീസിനൊരുങ്ങുന്നു: ഇത്തവണ യുഎഇയിൽ

യുഎഇയില തിയറ്ററുകളില്‍ ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്

രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം 2. ഒടിടി റിലീസ് ആയെത്തിയ ചിത്രം സിംഗപ്പൂരില്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നതായ വിവരം അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റിലേക്കും ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. യുഎഇയില തിയറ്ററുകളില്‍ ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ജൂലൈ 1 നാണ് യുഎഇ റിലീസ്. ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് യുഎഇയില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് ഫാര്‍സ് ഫിലിം ഗ്രൂപ്പ് സിഇഒ അഹമ്മദ് ഗോല്‍ച്ചിന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button