CinemaGeneralLatest NewsMollywoodNEWSSocial Media

കാവലിന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവൽ'

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപി അരയിൽ തിരുകിയ റിവോൾവറുമായി നിൽക്കുന്ന ചിത്രവുമായെത്തിയ ടൈറ്റിൽ ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷമിറങ്ങിയ ഫസ്റ്റലുക്ക് പിന്നാലെ വന്ന ടീസറും ഏറെ ചർച്ചയാകുകയുണ്ടായി.

ഗുഡ്‍‍വിൽ എൻ്റർടെയ്ൻമെൻ്റിന്‍റെ ബാനറിൽ ജോബി ജോർജ്ജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിഥിൻ രൺജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രൺജിപണിക്കർ ആണെന്നും സോഷ്യൽമീഡിയയിലൂടെ സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.

നടൻ ലാൽ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സയാ ഡേവിഡാണ് ചിത്രത്തിൽ മറ്റൊരു മുഖ്യ വേഷത്തിലെത്തുന്ന താരം. അലൻസിയർ, പത്മരാജ് രതീഷ്, ഐ എം വിജയൻ, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങി നിരവധി താരങ്ങളുമുണ്ട്. നിഖിൽ എസ് പ്രവീണാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം ഒരുക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മൻസൂര്‍ മുത്തൂട്ടി ചിത്രസംയോജനം. കല ദിലീപ് നാഥും മേക്കപ്പ് പ്രദീപ് രംഗനും നിര്‍വ്വഹിക്കുന്നു. നിസ്സാര്‍ ആണ് വസ്ത്രാലങ്കാരം. പ്രൊഡക്ഷൻ കണ്ട്രോളര്‍ സഞ്ജയ് പടിയൂര്‍ എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button