GeneralLatest NewsMollywoodNEWSSocial MediaVideos

കിടിലൻ ഡാൻസുമായി അമല പോൾ: വീഡിയോ

അമല പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്

നിരവധി ആരാധകരുള്ള നടിയാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. കിടിലനൊരു ഡാൻസ്
വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അമലയുടെ ഡാൻസ് കണ്ട ആരാധകർ ഒന്നടങ്കം താരത്തിന് കയ്യടിക്കുകയാണ്. എന്തൊരു എനർജിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്.

https://www.instagram.com/reel/CQnpdHmDxkW/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button