CinemaGeneralLatest NewsMollywoodNEWSSocial Media

‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും’: പൃഥ്വിരാജിന്റെ കോൾഡ് കേസ് ടീമിന് ആശംസകളുമായി ടൊവിനോ

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്

പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ‘കോൾഡ് കേസ്’ ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും. കോൾഡ് കേസ് ടീമിന് ആശംസകൾ’, എന്നാണ് ടൊവീനോ ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.

shortlink

Related Articles

Post Your Comments


Back to top button