CinemaGeneralLatest NewsMollywoodNEWS

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും: ഇത്തവണ മിസ്റ്ററി ത്രില്ലർ

മിസ്റ്ററി ത്രില്ലറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരിക്കുമെന്നും ജീത്തു ജോസഫ്

സംവിധായകൻ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു. നേരത്തെ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ജീത്തു തന്നെ അറിയിച്ചിരിക്കുകയാണ്. ‘ദ ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുതിയ സിനിമയെ കുറിച്ച് മനസ് തുറന്നത്.

മിസ്റ്ററി ത്രില്ലര്‍ ആണ് ഒരുങ്ങുന്നതെന്നും നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും ജീത്തു പറഞ്ഞു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘റാം’ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button