CinemaGeneralLatest NewsMollywoodMovie GossipsNEWS

ഫഹദിന്റെ മാലിക്കിന് ആമസോൺ പ്രൈം നൽകിയത് എത്ര കോടി: റിപ്പോർട്ടുകൾ പറയുന്നത് ?

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം എത്തുക

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ ‘മാലിക്’. ഒടിടി റിലീസ് ആയി പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം എത്തുക. റിലീസ് അടുക്കുന്തോറും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സിനിമയുടെ ഒടിടി വിൽപ്പനയുടെ കണക്കുകളെ കുറിച്ചാണ്.

14 കോടി രൂപയ്ക്കാണ് മാലിക്കിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ലെറ്റ്സ് ഒടിടി എന്ന വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാലിക്കിന് ലഭിച്ചിരിക്കുന്നത് 22 കോടിയാണെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആണ്. തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം മാറ്റി വെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button