BollywoodGeneralKollywoodLatest NewsMollywoodNEWS

കരയുന്ന കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി, ഉടനെ കാളിദാസിനെ നേരിട്ട് വിളിച്ചു: വിദ്യാ ബാലൻ

സംവിധായികയിൽ നിന്നും കാളിദാസിന്റെ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യ

നടൻ കാളിദാസിനെ പ്രശംസിച്ച നടി വിദ്യാ ബാലൻ. കാളിദാസിന്റെ ‘പാവ കഥൈകൾ’ എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനത്തിനാണ് വിദ്യയുടെ അഭിനന്ദനം. ചിത്രത്തിൽ കാളിദാസ് അതിഗംഭീര അഭിനയമായിരുന്നു എന്ന് വിദ്യ പറയുന്നു. വിദ്യാ ബാലന്റെ പുതിയ ചിത്രമായ ‘ഷേർണി’യുടെ വിശേഷങ്ങൾ പങ്കുവച്ച് രേഖ മേനോനുമായി നടത്തിയ യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ കാളിദാസ് കരയുന്ന രംഗങ്ങൾ കണ്ടപ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ തോന്നിയെന്നും, സിനിമ കണ്ടതിനു ശേഷം സംവിധായികയിൽ നിന്നും കാളിദാസിന്റെ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യ പറഞ്ഞു.

2020ൽ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘പാവ കഥൈകൾ’ എന്ന ആന്തോളജി ചിത്രത്തിലെ കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച അഭിനയം കാഴ്ച്ചവെച്ച താരം തുടക്കം മുതലേ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button