CinemaGeneralLatest NewsMollywoodNEWS

ഞങ്ങളുടെ ആത്മാവിൽ തൊട്ട സിനിമയാണിത്: മാലിക്കിനെ കുറിച്ച് ഫഹദ്

മഹേഷിനെപ്പോലൊരു ബ്രില്ല്യന്റ് സംവിധായകനൊപ്പം സഹകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ് എന്നും ഫഹദ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന ചിത്രമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് മനസ് തുർക്കുകയാണ് ഫഹദ്. മാലിക് തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ചിത്രമാണെന്നും, ആത്മാവില്‍ തൊട്ടാണ് ഞങ്ങളീ സിനിമയുണ്ടാക്കിയിരിക്കുന്നത് എന്നും ഫഹദ് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ മനസ് തുറന്നത്.

‘മാലിക്കിന്റെ സ്റ്റോറി ലൈന്‍ എനിക്ക് വളരെ സ്‌പെഷ്യലായി തോന്നി, ആത്മാവില്‍ തൊട്ടാണ് ഞങ്ങളീ സിനിമയുണ്ടാക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കും അതേ ഫീല്‍ കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മഹേഷിനെപ്പോലൊരു ബ്രില്ല്യന്റ് സംവിധായകനൊപ്പം സഹകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ് എന്നും’ ഫഹദ് പറഞ്ഞു.

ജൂലൈ 15 നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നത്. വൻ മേയ്‍ക്ക് ഓവറിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ആന്റോ ജോസഫ് ആണ് ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ഫഹദിന് പുറമേ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി സിനിമയില്‍ എത്തുന്നത് വിനയ് ഫോര്‍ട്ട് ആണ്. നിമിഷ സജയൻ നായികയായി എത്തുന്ന സിനിമയില്‍ ഇന്ദ്രൻസും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button