GeneralLatest NewsMollywoodNEWSSocial Media

അവിവാഹിതയായ തന്റെ അവസാന സീരിയൽ ഷൂട്ട് : വീഡിയോയുമായി മൃദുല

വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിന് താൽക്കാലിക ബ്രേക്ക് നൽകിയിരിക്കുകയാണ് മൃദുല

തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ ആരാധകർക്ക് മുമ്പിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുല.

അവിവാഹിതയായ തന്റെ അവസാന സീരിയൽ ഷൂട്ട് ദിനമെന്നാണ് വീഡിയോയിൽ മൃദുല പറയുന്നത്. സെറ്റിൽ നിന്ന് എല്ലാവരോടും യാത്രപറഞ്ഞ് പോവുകയാണെന്നും, എല്ലാവർക്കും നല്ല വിഷമം ഉണ്ടെന്നും തമാശ രൂപത്തിൽ താരം പറയുന്നു.

ജൂലൈ എട്ടിനാണ് ഇരുവരുടെയും വിവാഹം. നേരത്തെ ഇരുവരും വിവാഹ തീയതി സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിന് താൽക്കാലിക ബ്രേക്ക് നൽകിയിരിക്കുകയാണ് മൃദുല.

shortlink

Related Articles

Post Your Comments


Back to top button