BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSTollywood

‘കെജിഎഫ്2’ : റിലീസ് സെപ്റ്റംബറിൽ ? റിപ്പോർട്ടുകൾ ഇങ്ങനെ

കെജിഎഫ്2 ട്വിറ്ററില്‍ ട്രെന്റിങ്ങാണ്

ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പല കാരണത്താൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അത് വീണ്ടും മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് സെപ്റ്റംബറിലായിരിക്കും എന്ന് ചില റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

കൂടാതെ കെജിഎഫ്2 ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. റോക്കിയുടെ പോസ്റ്റര്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ റിലീസ് റൈറ്റ്‌സ് ഡ്രീം വാരിയര്‍ പിക്ക്‌നാണ് ലഭിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. സിനിമ മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് ണ്ണന്‍, ഹരിചരന്‍ പുദിപ്പേടി എന്നിവരും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കേരളത്തിലെ ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

shortlink

Related Articles

Post Your Comments


Back to top button