GeneralLatest NewsMollywoodNEWSSocial Media

‘ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം’: പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി മൃദുല, വീഡിയോ

ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചിരിക്കുന്നത്

ജൂലൈ എട്ടിനായിരുന്നു താരങ്ങളായ മൃദുലയുടെയും യുവയുടെയും വിവാഹം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും വിവാഹിതരായത്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ യുവയ്‌ക്കൊപ്പം പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുകയാണ് മൃദുല. ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CRI1U9SF8qD/?utm_source=ig_web_copy_link

ലളിതമായി നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായി എത്തിയ മൃദുലയുടെയും യുവയുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ആഭരണങ്ങളും പ്രത്യേകം ഡിസൈൻ ചെയ്ത കസവ് സാരിയുമായിരുന്നു മൃദുലയുടെ വേഷം.

 

shortlink

Related Articles

Post Your Comments


Back to top button