BollywoodCinemaGeneralLatest NewsNEWSSocial Media

ന്യൂയോർക്ക് ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ ‘തൂഫാൻ’ ടീസർ: സന്തോഷം പങ്കുവെച്ച് ഫർഹാൻ

ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’

ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ സിനിമയിട്ട് ടീസർ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ പ്രദർശിപ്പിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഫര്‍ഹാന്‍. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫർഹാൻ കുറിച്ചു.

‘താന്‍ ആദ്യമായി ഈ ബില്‍ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തന്റെ സിനിമയുടെ പോസ്റ്റര്‍ അവിടെ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ആ സ്വപ്‌നം സത്യമായെന്നാണ്’ ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.instagram.com/p/CRQrQG5gkk7/?utm_source=ig_embed&ig_rid=238208a2-1972-4bb7-8dde-780ef0a2461c

രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രമാണ് തൂഫാന്‍. സ്പോര്‍ട്ട്സ് ഡ്രാമയായ ചിത്രത്തില്‍ ഒരു ബോക്സറിന്റെ വേഷമാണ് ഫര്‍ഹാന്‍ അവതരിപ്പിക്കുന്നത്. ചിത്രം ആമസോണില്‍ ജൂലൈ 16നാണ് റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button