GeneralLatest NewsMollywoodNEWS

99 % വരുന്ന നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങൾ വേണമെങ്കിലും എടുക്കാമല്ലോ: ജൂഡ്

തന്റെ അനുവാദമില്ലാതെ വസ്ത്രത്തിൽ സ്പർശിച്ച ആളെ വരെ കണ്ടു പിടിച്ചയാളാ കർത്താവ് .

കൊച്ചി : സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ജൂഡ് ആന്റണി ഒരുക്കിയ സാറാസ്. അനുകൂലവും പ്രതികൂലവുമായ പോസ്റ്റുകൾ സിനിമയെക്കുറിച്ചു നിറയുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചു ഒരു പോസ്റ്റുമായി എത്തുകയാണ് സംവിധായകൻ. സാറാസിന്റെ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹിക്കുന്ന അച്ചനോട് രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ എടുക്കണമെങ്കിൽ ആദ്യ ഭാഗത്തിന്റെ അണിയറപ്രവർത്തകരുടെ അനുവാദം വേണമെന്നും ജൂഡ് ഓർമ്മിപ്പിക്കുന്നു.

read also: മലയാള സിനിമയുടെ നവതരംഗ നായകന്‍: ഫഹദിനെ പ്രകീര്‍ത്തിച്ച് അല്‍ജസീറ

ജൂഡ് കുറിപ്പ് പൂർണ്ണ രൂപം

സാറാസിന്റെ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹിക്കുന്ന അച്ചനോട് . ഒരു സിനിമയുടെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ എടുക്കണമെങ്കിൽ ആദ്യ ഭാഗത്തിന്റെ അണിയറപ്രവർത്തകരുടെ അനുവാദം വേണം. തന്റെ അനുവാദമില്ലാതെ വസ്ത്രത്തിൽ സ്പർശിച്ച ആളെ വരെ കണ്ടു പിടിച്ചയാളാ കർത്താവ് . ഇനി അതല്ല അച്ഛന് സിനിമ പിടിക്കാൻ ആണേൽ എത്രയോ നല്ല കഥകൾ കിട്ടും . 99 % വരുന്ന നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങൾ വേണമെങ്കിലും എടുക്കാമല്ലോ . അച്ഛന് കർത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ .
സ്നേഹം മാത്രം .
ജൂഡ്

shortlink

Related Articles

Post Your Comments


Back to top button