CinemaGeneralLatest NewsMollywoodNEWSSocial Media

‘ബ്രോ ഡാഡി’: പൂജാ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് തെലുങ്കാനയില്‍ വെച്ച് ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പൂജയില്‍ പങ്കെടുത്തത്. പൃഥ്വിരാജും ഷൂട്ടിങ്ങ് ആരംഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തില്‍ തെലുങ്കാനയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button