BollywoodGeneralLatest NewsNEWS

പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം

മുതിർന്ന ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.

1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ൽ മികച്ച പ്രതിനായിക, 2011-ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും സ്വന്തമാക്കി. 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു

shortlink

Post Your Comments


Back to top button