CinemaGeneralKollywoodLatest NewsNEWSSocial Media

സൂര്യ ജെ മേനോന്റെ കഥ സിനിമയാക്കുന്നു: സന്തോഷം പങ്കുവെച്ച് താരം

ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളായ സൂര്യയുടെ ജീവിതം സിനിമയാക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു.

സിനിമയുടെ പോസ്റ്ററും സൂര്യ പുറത്തുവിട്ടു. തന്റെ സ്വപ്നം സാഷാത്കരിച്ചുവെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ കുറിച്ചിരിക്കുന്നത്. ‘അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു’ -സൂര്യ കുറിച്ചു.

 

shortlink

Post Your Comments


Back to top button