BollywoodGeneralLatest NewsNEWS

ജോലി വാ​ഗ്ദാനം ചെയ്ത് വർഷങ്ങളോളം പീഡിപ്പിച്ചു: ടീസീരിസ് മേധാവി ഭൂഷൺ കുമാറിനെതിരെ പരാതിയുമായി യുവതി

ഭൂഷൺ കുമാറിനെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തു

മുംബൈ: ബോളിവുഡ് സം​ഗീത നിർമ്മാണ കമ്പനിയായ ടി സീരീസ് മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സം​ഗ പരാതി. 30 വയസ്സുള്ള നടിയും മോഡലുമാണ് പരാതി നൽകിയിരിക്കുന്നത്. ജോലി വാ​ഗ്ദാനം ചെയ്ത് വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഭൂഷൺ കുമാറിനെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

2017-2020 വരെയുള്ള കാലയളവിലാണ് ഭൂഷൺ യുവതിയെ ലൈം​ഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. വിളിച്ചു വരുത്തി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയയിലുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനാണ് ഭൂഷണ്‍ കുമാർ. 1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിക്കുന്നത്. ‘ക്യാസറ്റ് കിങ്’ എന്നായിരുന്നു ​ഗുൽഷൻ കുമാർ അറിയപ്പെട്ടിരുന്നത്.

shortlink

Post Your Comments


Back to top button