CinemaGeneralLatest NewsMollywoodNEWSSocial MediaTrailersVideos

‘കാവൽ’: മാസും ആക്ഷനുമായി സുരേഷ് ​ഗോപി, ട്രെയ്‍ലർ

പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേതെന്ന് ട്രെയ്‍ലര്‍ പറയുന്നു

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവലി’ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേതെന്ന് ട്രെയ്‍ലര്‍ പറയുന്നു. ‘തമ്പാന്‍’ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്.

ചിത്രത്തിൽ സുരേഷ് ഗോപി രൺജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഇതിന് പുറമേ രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.

നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

മേക്കപ്പ് പ്രദീപ് രംഗൻ, ആർട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാർ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി, ഓഡിയോഗ്രഫി രാജകൃഷ്ണൻ എം ആർ . പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ . ചീഫ് അസോസിയേറ്റ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്,സൗണ്ട് ഡിസൈൻ അരുൺ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം . പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, അഭിലാഷ് പൈങ്ങോട്, ജിനു, മിഥുൻ കൊടുങ്ങലൂർ,സഹ സംവിധായകൻ രഞ്ജിത്ത് മോഹൻ. സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഓൾഡ് മോങ്ക്, പി.ആർ.ഒ. എ.എസ് ദിനേശ്, അതിര ദിൽജിത്ത്, മഞ്ജു ഗോപിനാഥ്

shortlink

Related Articles

Post Your Comments


Back to top button