CinemaGeneralMollywoodNEWS

ഒന്നും അറിയില്ലെന്ന് പറഞ്ഞ ഭരത് ഗോപി!: ഓര്‍മ്മകള്‍ പങ്കുവച്ചു നടന്‍ സിദ്ധിഖ്

കൊടിയേറ്റത്തില്‍ അഭിനയിക്കുമ്പോള്‍ മുന്‍പ് അഭിനയിക്കാതെ വന്നു അഭിനയിച്ചിട്ടല്ലേ ഞങ്ങളെ വിസ്മയപ്പെടുത്തിയത് എന്ന് ഞാന്‍ തിരിച്ചു മറുപടി പറയുമ്പോള്‍

ഭരത് ഗോപി എന്ന നടനുമായി സ്ക്രീന്‍ ഷെയര്‍ ചെയ്തതിന്റെ അനുഭവം വിവരിച്ച് നടന്‍ സിദ്ധിഖ്. താന്‍ സിനിമയില്‍ വന്ന സമയത്ത് അതിനു സാധിച്ചിരുന്നില്ലെന്നും പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന സിനിമയിലൂടെയാണ് അതിനു അവസരം ലഭിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ ഭരത് ഗോപിയുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സിദ്ധിഖ് വ്യക്തമാക്കുന്നു.

സിദ്ധിഖിന്റെ വാക്കുകള്‍

‘മലയാളത്തിലെ എന്റെ മുന്‍ തലമുറയില്‍പ്പെട്ട നിരവധി അഭിനേതാക്കളുമായി എനിക്ക്  സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭരത് ഗോപിയുമായി അഭിനയിച്ചതാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എനിക്ക് അദ്ദേഹവുമായി  അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും അസുഖത്തെ തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് വിട്ടു പോയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു സത്യന്‍ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ആ സമയത്ത് അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു ഗോപി ചേട്ടന്. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്നു അഭിനയിക്കുമ്പോള്‍ അതിന്റെ ടെന്‍ഷന്‍ ഉണ്ടെന്നു എന്നോട് പറയുമായിരുന്നു. കൊടിയേറ്റത്തില്‍ അഭിനയിക്കുമ്പോള്‍ മുന്‍പ് അഭിനയിക്കാതെ വന്നു അഭിനയിച്ചിട്ടല്ലേ ഞങ്ങളെ വിസ്മയപ്പെടുത്തിയത് എന്ന് ഞാന്‍ തിരിച്ചു മറുപടി പറയുമ്പോള്‍ അദ്ദേഹം ചിരിക്കുമായിരുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്‌ ഗോപി ചേട്ടനുമൊത്തുള്ള രസതന്ത്രത്തിന്റെ ലൊക്കേഷന്‍’. സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button