CinemaGeneralKollywoodLatest NewsNEWS

‘പൊന്നിയിൻ സെൽവൻ’: മണിരത്‌നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ൽ റിലീസ് ചെയ്യും

മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈകാ പ്രൊഡക്ഷൻസ്, കാർത്തി, എ ആർ റഹ്മാൻ, തുടങ്ങിയവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, റഹ്മാൻ, കിഷോർ, അശ്വിൻ എന്നിവരാണ് പ്രധാന താരങ്ങൾ.

https://www.facebook.com/sikarthi/posts/372421580909367

മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്. മണിരത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ സംഗീതവും രവി വർമ്മൻ ഛായാഗ്രഹണവും തോട്ട ധരണിയും വാസിം ഖാനും ചേർന്ന് കലാ സംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button