CinemaGeneralLatest NewsMollywoodNEWS

രജിഷ വിജയനും തെലുങ്കിലേക്ക്: അരങ്ങേറ്റം രവി തേജയുടെ നായികയായി

നേരത്തെ ധനുഷിന്റെ കർണൻ എന്ന ചിത്രത്തിലൂടെ തമിഴിലും രജിഷ അരങ്ങേറ്റം നടത്തിയിരുന്നു

മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ തെലുങ്കിലേക്ക്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. രവി തേജയാണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്. രജിഷ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ ധനുഷിന്റെ കർണൻ എന്ന ചിത്രത്തിലൂടെ തമിഴിലും രജിഷ അരങ്ങേറ്റം നടത്തിയിരുന്നു. കാർത്തിക്ക് ഒപ്പം അഭിനയിക്കുന്ന സർദാർ ആണ് രജിഷയുടെ ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം.

മലയാളത്തിൽ ‘ഖൊ ഖൊ’ എന്ന ചിത്രവും രജിഷയുടേതായി അടുത്തിടെ റിലീസ് ചെയ്തിരുന്നു. ആസിഫിനൊപ്പം അഭിനയിക്കുന്ന എല്ലാം ശരിയാകും, ഫഹദ് നായകനാവുന്ന മലയൻകുഞ്ഞ്, എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button