BollywoodGeneralLatest NewsNEWS

അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്: രാജ് കുന്ദ്ര അറസ്റ്റില്‍

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത് മുബൈ പോലീസ്. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിലും മൊബൈൽ ആപ്ലിക്കേഷനുകളിൽ ഇവ പ്രസിദ്ധീകരിച്ചതിലും കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചതായി മുംബൈ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾക്കെതിരായ കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ചിത്രങ്ങൾ സൃഷ്ടിച്ച്, ഇവ ചില ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിച്ചതിനും പിന്നിലെ മുഖ്യ ആസൂത്രകൻ ഇയാളാണെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Also Read:അടുത്തത് റൊമാന്റിക്ക് ചിത്രം: പുതിയ സിനിമ പ്രഖ്യാപിക്കാനൊരുങ്ങി പാ രഞ്ജിത്ത്

അതേസമയം, കേസുമായി ബന്ധപ്പെട്ട ഇതുവരെ ഒൻപത് പേരെയാണ് പോലീസ്അ അറസ്റ്റ് ചെയ്തത്. ഇനിയും നിരവധി പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്ക് എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ മാസം കുന്ദ്ര സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button