BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

കരാർ കാലാവധിക്ക് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിച്ചു: പൂനം പാണ്ഡെ

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ഒന്നു പറയാനില്ല

മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരേ മൊഴി നൽകിയവരിൽ ബോളിവുഡ് നടി പൂനം പാണ്ഡെയും. അഡൽട്ട് ചിത്രനിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ആംസ്പ്രൈം മീഡിയുമായി പൂനം കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കരാർ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം പൂനം പാണ്ഡെ രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയിരുന്നു.

അതേസമയം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ഒന്നു പറയാനില്ലെന്നാണ് താരത്തിന്റെ പ്രതികരണം. തന്റെ ഹൃദയം ശിൽപ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ലെന്നും പൂനം പാണ്ഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button