CinemaGeneralLatest NewsMollywoodNEWS

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു: പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമായി താരങ്ങൾ

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്

ഷാജഹാനും പരീക്കുട്ടിയും എന്ന ഹാസ്യചിത്രത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പുതിയ വിശേഷം അറിയിച്ചത്.

എന്നാൽ സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

https://www.instagram.com/p/CRg_nnpHJzE/?utm_source=ig_web_copy_link

ഗുലുമാൽ, സ്വപ്നക്കൂട്, ത്രീ കിങ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും അവസാനമായി ഒരുമിച്ചത് അഞ്ചുവർഷം മുമ്പ് റിലീസായ ഷാജഹാനും പരീക്കുട്ടിയും എന്ന കോമഡി ചിത്രത്തിന് വേണ്ടിയായിരുന്നു.

https://www.instagram.com/p/CRg_u4mMRbv/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button