CinemaGeneralLatest NewsMollywoodNEWS

മുഹമ്മദ് മുഹ്‌സിൻ ഇനി റൊമാന്റിക് ആക്ഷൻ ഹീറോ: തിന്മയ്‌ക്കെതിരെ പോരാടാൻ ‘തീ’യുമായി എം എൽ എ

പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്സിന്‍ ഇനി സിനിമ നടൻ. വെറും സിനിമ നടനല്ല, റൊമാന്റ്റിക് ആക്ഷന്‍ നായകനാണ്. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന സിനിമയൊരുക്കിയ അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന സിനിമയില്‍ നായകനായാണ് മുഹ്‌സിന്റെ അരങ്ങേറ്റം. സിനിമയിലെ ഒരു പാട്ട് സീൻ ഷൂട്ട് ചെയ്തുവെന്നും വലിയ കുഴപ്പങ്ങള്‍ ഒന്നും കൂടാതെ താന്‍ പെര്‍ഫോം ചെയ്തെന്നും മുഹ്സിന്‍ മീഡിയ വണ്‍ ചാനലിനോട് പറഞ്ഞു.

റൊമാന്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘തീ’. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും തിന്മയ്ക്കെതിരെയുള്ള നായകൻറെ പോരാട്ടവുമാണ് സിനിമ പറയുന്നത്. കൊമേര്‍ഷ്യല്‍ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർന്നുള്ള സിനിമയാണ് ‘തീ’. നല്ലൊരു കഥാപാത്രവും കഥയും കിട്ടിയത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നാണ് മുഹ്‌സിൻ പറയുന്നത്. ഈ സിനിമ അരങ്ങേറ്റം വലിയ ഒരു ഭാഗ്യമാണെന്നാണ് എം എൽ എ പറയുന്നത്. മുഹ്സിന്‍ മുൻപ് നാടകങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുഴുനീള സിനിമ ഇതാദ്യമായിട്ടാണ്.

Also Read:രാജ് കുന്ദ്രയെ ഡിവോഴ്സ് ചെയ്യാനൊരുങ്ങി ശില്പ ഷെട്ടി?14 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ നടിയെ ട്രോളി വിമർശകർ

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. സി.ആർ മഹേഷ് എംഎൽഎ, കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ് എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി എന്നി രാഷ്ട്രീയക്കാരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇന്ദ്രൻസ്, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, വിനുമോഹൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ അണിചേരുന്നു.

shortlink

Post Your Comments


Back to top button