BollywoodGeneralLatest NewsMollywoodNEWSSocial Media

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ: മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് താരങ്ങൾ

മലയാളത്തിലും ബോളിവുഡിലുമുള്ള നിരവധി താരങ്ങളാണ് മീരാഭായ് ചാനുവിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചത്

ടോക്യോയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച മീരാബായ് ചാനുവിനെ അഭിനന്ദിച്ച് സിനിമ താരങ്ങള്‍. മലയാളത്തിലും ബോളിവുഡിലുമുള്ള നിരവധി താരങ്ങളാണ് മീരാഭായ് ചാനുവിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചത്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, മാധവന്‍, ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍,അഭിഷേക് ബച്ചൻ തുടങ്ങി നിരവധി താരങ്ങൾ അഭിനന്ദന കുറിപ്പ് പങ്കുവെച്ചു.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.

shortlink

Related Articles

Post Your Comments


Back to top button