GeneralHollywoodLatest NewsMollywoodMovie GossipsNEWSSocial MediaVideos

നയൻതാരയുടെ മകനായി തിളങ്ങിയ ഐസിൻ ഇനി ഹോളിവുഡിലേക്ക്

റയാൻ ലാമർ സംവിധാനം ചെയ്യുന്ന ‘നോർത്ത് ഓഫ് ദി ടെൻ’ എന്ന ചിത്രത്തിലാണ് ഐസിൻ എത്തുന്നത്

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ ത്രില്ലർ ചിത്രം നിഴലിലൂടെ അഭിനയരം​ഗത്തെത്തിയ ബാലതാരമാണ് ഐസിൻ ഹാഷ്. ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കുട്ടി താരം ഇപ്പോഴിതാ ഹോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. റയാൻ ലാമർ സംവിധാനം ചെയ്യുന്ന ‘നോർത്ത് ഓഫ് ദി ടെൻ’ എന്ന ചിത്രത്തിലാണ് ഐസിൻ എത്തുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലിൽ നയൻതാരയുടെ മകന്റെ വേഷമാണ് ഐസിൻ അവതരിപ്പിച്ചത്. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്തിട്ടുണ്ട് ഐസിൻ. അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.

https://www.instagram.com/reel/CRnue5uAVXJ/?utm_source=ig_embed&utm_campaign=loading

ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button