CinemaGeneralLatest NewsMollywoodMovie GossipsNEWS

പൃഥ്വിരാജിനും ആസിഫ് അലിക്കുമൊപ്പം മഞ്ജു വാര്യർ: വരുന്നൂ വേണു ചിത്രം ‘കാപ്പ’

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പൃഥ്വിരാജ് മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇവരെ കൂടാതെ ആസിഫ് അലിയും അന്ന ബെന്നും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button