GeneralKollywoodLatest NewsNEWSSocial Media

ലോക മുലയൂട്ടൽ വാരത്തിൽ സന്ദേശവുമായി നടൻ നകുലും ഭാര്യ ശ്രുതിയും

നടി ദേവയാനിയുടെ സഹോദരൻ കൂടിയാണ് നടൻ നകുല്‍

ലോക മുലയൂട്ടല്‍ വാരത്തില്‍ സന്ദേശം പങ്കുവെച്ച് നടന്‍ നകുലും ഭാര്യ ശ്രുതിയും. ഇരുവർക്കും അകിര എന്ന മകളാണുള്ളത്. മകൾക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുലയൂട്ടലിന്റെ പ്രധാന്യത്തെക്കുറിച്ച് ശ്രുതി പറയുന്നത്. ഇരുവരെയും ചേർത്ത് പിടിച്ചുകൊണ്ട് നകുലും ഒപ്പമുണ്ട്.

മകൾ ജനിച്ച് ഒരു വർഷം പിന്നിടുമ്പോൾ മുലയൂട്ടലിന്റെ പ്രധാന്യത്തെക്കുറിച്ച് ഈ കാലയളവില്‍ താന്‍ പഠിച്ചുവെന്ന് ശ്രുതി പറയുന്നു. ഒട്ടനവധി ആളുകളാണ് ഇവര്‍ക്ക് അഭിനന്ദനവുമായി രംഗത്ത് വന്നത്.

https://www.instagram.com/p/CSHXSVQDXWL/?utm_source=ig_web_copy_link

നടി ദേവയാനിയുടെ സഹോദരൻ കൂടിയാണ് നടൻ നകുല്‍. തമിഴ് സിനിമ ബോയ്സിലൂടെയാണ് നകുല്‍ അഭിനയ രംഗത്തെത്തിയത്. എസ്.പി.ഐ സിനിമാസിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ശ്രുതി ജോലി ചെയ്യുന്നത്. നകുലുമായുള്ള അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button