BollywoodGeneralLatest NewsNEWSSocial Media

രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പിൽ അശ്ലീല ചിത്രങ്ങൾക്കൊപ്പം ശിൽപ ഷെട്ടിയുടെ ചിത്രങ്ങളും?

അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല

മുംബൈ : അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. രാജ് കുന്ദ്രയുടെ ഓഫീസിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്ക് എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ലാപ്പ്ടോപ്പ് അടക്കമുള്ള രേഖകൾ പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും പരിശോധിച്ച പൊലീസിന് നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ശിൽപ ഷെട്ടിയുടെ ചിത്രങ്ങളും ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button