CinemaGeneralLatest NewsNEWSTollywood

‘സുന്ദരി’: ഷംന കാസിം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അര്‍ജുൻ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഷംന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സുന്ദരി’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 13ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അര്‍ജുൻ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്. കല്യാണ്‍ജി ഗൊഗാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‍ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

shortlink

Related Articles

Post Your Comments


Back to top button