GeneralLatest NewsMollywoodNEWS

നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു: മുകേഷിന്റെ കുറിപ്പ് ചർച്ചയാകുന്നു

കൂടുതലൊന്നും എഴുതേണ്ട. പിന്‍വലിച്ച് മാപ്പു പറയേണ്ടി വരും

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ സ്വാകാര്യ ജീവിതമാണ്. നർത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതിൽ ദേവിക വിവാഹമോചനത്തെക്കുറിച്ചു വെളിപ്പെടുത്തിയതാണ് ഈ ചർച്ചകൾക്ക് പിന്നിൽ. വിവാഹമോചന വാർത്ത വന്നതിനു പിന്നാലെ ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താലിബാൻ കൊലപ്പെടുത്തിയ അഫ്ഗാന്‍ ഹാസ്യ താരമായ ഖ്വാഷയുടെ ചിത്രത്തിന് ഒപ്പമുള്ള ഒരു കുറിപ്പാണ്.

read also: ക്യൂ നിന്ന് പോപ്‌കോണ്‍ മേടിച്ച് സീറ്റൊക്കെ പിടിച്ച് പടം കാണുന്നത് വലിയ എക്സ്പീരിയന്‍സ് ആണ്, അത് തിരികെ വേണം: റിമ

നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു മുകേഷ് കുറിച്ചത്. മുകേഷിന്റെ ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

കൂടുതലൊന്നും എഴുതേണ്ട. പിന്‍വലിച്ച് മാപ്പു പറയേണ്ടി വരും, ഉത്തർപ്രദേശിൽ ആയിരുന്നെങ്കിൽ പ്രതികരിക്കാമായിരുന്നു. ഇതിപ്പോൾ എന്തു ചെയ്യാൻ പറ്റും?, സ്വന്തം… ജീവിതവുമായി ആ വരികളെ വായിക്കാമോ? താലിബാൻ കൊന്നത് കൊണ്ട് ഒരു ത്രില്ലില്ല… ജൂതനായിരുന്നു കൊന്നതെങ്കിൽ ഞങ്ങ പൊളിച്ചടക്കിയെനെ… തുടങ്ങിയ പരിഹാസങ്ങളാണ് ഉയരുന്നത്.

താലിബാൻ ആക്രമണം എന്നത് വ്യക്തമാക്കാതെയുള്ള പോസ്റ്റിനു നേരെ വിമർശനം ഉയരുന്നുണ്ട്. എങ്ങനെ കൊല്ലപ്പെട്ടു.. ആര് കൊന്നു. എന്തു പ്രത്യയശാസ്ത്രം ആണ് കൊന്നത്… എന്ന് പറഞ്ഞില്ല ല്ലോ.. ചോദിക്കുന്നു. ‘ജോലി ചെയ്ത് ക്ഷീണിച്ച് രാത്രി 11 മണിക്കു ശേഷം ഇറങ്ങിക്കിടക്കുന്ന പ്രായമായവരെ ബുദ്ധിമുട്ടിക്കുന്ന അന്തസ്സില്ലാത്തവരുടെയെല്ലാം അവസ്ഥ ഇങ്ങനെയല്ലെന്ന് വർത്തമാനകാലത്തും വിശ്വസിക്കുന്നോ നിഷ്ക്കളങ്കരേ, ഒരാഴ്ച്ച വേണ്ടി വന്നു ഒരു പോസ്റ്റിന് ‘ തുടങ്ങിയുള്ള കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

ഖ്വാഷയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്‌കാരിക നായകന്‍മാര്‍ മൗനം പാലിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ വിമര്‍ശനമുയർന്നിരുന്നു. പ്രതികരിക്കുമെന്ന് കരുതിയ നമ്മുടെ സാംസ്‌കാരിക നായകന്‍മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തതെന്നായിരുന്നു സംവിധായകൻ ആലപ്പി അഷ്‌റഫ് ചോദിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button