GeneralHollywoodLatest NewsNEWSSocial MediaWorld Cinemas

ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന

ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കി മാറ്റിയത്

ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന. ഫോബ്‌സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി. സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന് പിന്നില്‍ എന്നതാണ് ശ്രദ്ധേയം. മറിച്ച് ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കി മാറ്റിയത്.

കരീബിയന്‍ രാജ്യമായ ബാര്‍ബഡോസാണ് റിഹാനയുടെ സ്വദേശം. 20 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ്. ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൈവരിച്ച കലാകാരിയാണ്.

തന്റെ സംഗീത ജീവിതത്തിനിടയില്‍ 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button