BollywoodGeneralLatest NewsMollywoodNEWSSocial MediaVideos

കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോൺ: വൈറൽ വീഡിയോ

ഷീറോ സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിൽ എത്തിയപ്പോഴാണ് നടി കുളയട്ടയെ കയ്യിലെടുത്തത്

കുളയട്ടയെ കയ്യിലെടുക്കുന്ന സണ്ണി ലിയോണിന്റെ വീഡിയോ വൈറലാകുന്നു. ഷീറോ സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിൽ എത്തിയപ്പോഴാണ് നടി കുളയട്ടയെ കയ്യിലെടുത്തത്. ഇതിന്റെ വീഡിയോ സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിലത്തുകിടക്കുന്ന കുളയട്ടയെ കമ്പ് കൊണ്ട് എടുത്ത് ടീം അംഗങ്ങളുടെ കയ്യിൽ വെച്ച് ധൈര്യം നോക്കുകയാണ് സണ്ണി. രസകരമായ ഈ വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്.

https://www.instagram.com/p/CSOFvyiDd9l/?utm_source=ig_embed&utm_campaign=loading

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറാണ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button