BollywoodCinemaGeneralLatest NewsMollywoodNEWSSocial Media

‘അതിജീവനമാണ് എന്റെ പ്രതികാരം’: മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി സണ്ണി ലിയോൺ

സണ്ണി ലിയോൺ നായികയായെത്തുന്ന മലയാള ചിത്രമാണ് ഷീറോ

സണ്ണി ലിയോൺ നായികയായെത്തുന്ന മലയാള ചിത്രമാണ് ‘ഷീറോ’. ശ്രീജിത്ത് വിജയന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നിൽക്കുന്ന താരമാണ് പോസ്റ്ററിൽ ഉള്ളത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button