BollywoodGeneralLatest NewsMovie GossipsNEWSSocial Media

കരീനയുടെ രണ്ടാമത്തെ മകന്റെ യഥാർത്ഥ പേര് ‘ജെ’ അല്ല: വെളിപ്പെടുത്തി താരം

കുഞ്ഞിന്റെ യഥാർത്ഥ പേര് ജെ എന്നല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരീന

അടുത്തിടയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചത്. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയത്. എന്നാൽ മകന്റെ പേര് എന്താണെന്ന് അറിയാനായിരുന്നു ഏവരുടെയും തിടുക്കം. ഒടുവിൽ കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ജെ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ കുഞ്ഞിന്റെ യഥാർത്ഥ പേര് ജെ എന്നല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരീന. കരീന ഈയിടെ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജഹാംഗീര്‍ എന്നാണ് മകന് താരദമ്പതികൾ നൽകിയിരിക്കുന്ന പേര്.

തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തില്‍ കരീനയുടെ കുടുംബം ചിത്രവും പങ്കുവച്ചിട്ടുണ്ട്. അതിലെ കുറിപ്പില്‍ രണ്ടാമത്തെ കുട്ടിയുടെ പേരിന്റെ സ്ഥാനത്ത് ജഹാംഗീര്‍ എന്നാണ് കുറിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മു​ഗള്‍ വംശത്തിലെ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ കരീന കുഞ്ഞിന് പേരിട്ടതെന്ന് വ്യക്തമല്ല.

നേരത്തെ മൂത്ത മകന്‍ തൈമൂറിന്റെ പേര് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ സെയ്ഫും കരീനയും നേരിട്ടിരുന്നു. തിമൂറി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ സ്വേച്ഛാധിപതിയുടെ പേര് കരീന മകന് നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നല്‍കി എന്നായിരുന്നു വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button