CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

ബ്രോ ഡാഡിയിൽ മോഹൻലാലിനൊപ്പം ആൻ അഗസ്റ്റിനും ? ലൊക്കേഷനിൽ നിന്നുള്ള ചിത്രവുമായി നടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ നടി ആൻ അഗസ്റ്റിൻ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ്
നടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലാലേട്ടൻ ഫാൻ ഗേൾ എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രത്തിൽ താരം കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ബ്രോഡാഡിയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണോ ചേച്ചി എന്ന് ചോദിച്ച് കമന്റിട്ട ആരാധകനോട് അതെ എന്നാണ് ആൻ മറുപടി നൽകിയത്. ഇതോടെ നടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ സിനിമയുമായി ബന്ധപ്പെട്ട് ആരും വ്യക്തത വരുത്തീട്ടില്ല.

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള നായക കഥാപാത്രമാകുന്ന ചിത്രമാണ് ബ്രോ ഡാഡി. ഫണ്‍ ഡ്രാമയാണ് ചിത്രം. മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button