GeneralLatest NewsMollywoodMovie GossipsNEWS

അന്ന് കട്ട് ചെയ്തുവിട്ട കോളിൽ വിസ്മയയും ഉണ്ടായിരുന്നുവോ? സുരേഷ് ഗോപിയെ വിളിച്ചപ്പോൾ ഫോൺ എടുത്തത് ആര്?

വിസ്മയ തന്നോട് സംസാരിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു

തൃശൂർ: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണം. സംഭവത്തിന് പിന്നാലെ നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ വീട്ടിൽ നേരിട്ടെത്തുകയും മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് സുരേഷ് ഗോപിയോട് വിസ്മയയുടെ അമ്മ കരഞ്ഞു പറഞ്ഞത്, സുരേഷ് ഗോപിയെ അവൾ പല തവണ ഫോണിൽ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നുമാണ്. ഒരുപക്ഷെ വിസ്മയ തന്നോട് സംസാരിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നുവെന്ന് സുരേഷ് ഗോപിയും അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പകരം തന്നെ വിളിച്ചതിൽ വിസ്മയയും ഉണ്ടാകുമോ എന്ന ഞെട്ടലിൽ ആണ് എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കൽ മനോജ്. അതിനു കാരണം ഇതാണ്.

സുരേഷ് ഗോപിയുടെ നമ്പർ എന്ന രീതിയിൽ ഗൂഗിളിൽ മനോജ് എന്നയാളുടെ നമ്പറാണ് തെറ്റായി കൊടുത്തിരുന്നത്. ഇത് കണ്ട് നിരവധി ആളുകളാണ് ഇയാളെ വിളിച്ചു കൊണ്ടിരുന്നത്. രണ്ടു മൂന്നു വർഷം മുൻപാണ് സുരേഷ് ഗോപി അല്ലേ എന്ന ചോദ്യവുമായി മനോജിന്റെ 8129136797 എന്ന നമ്പറിലേക്കു വിളി വന്നു തുടങ്ങുന്നത്. ആദ്യം കാര്യമാക്കിയില്ല. പിന്നെ വിളികളുടെ എണ്ണം കൂടിയപ്പോൾ കാര്യം തിരക്കിയപ്പോഴാണ് ഗൂഗിളിൽ സുരേഷ് ഗോപിയുടെ നമ്പർ തിരഞ്ഞാൽ തന്റെ നമ്പറാണു കിട്ടുന്നതെന്നു മനസ്സിലായത്.

സുരേഷ് ഗോപി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ എത്തിയതോടെ ആവശ്യങ്ങളും പരാധീനതകളും പറഞ്ഞുള്ള വിളികൾ കൂടി. പണം ചോദിച്ചും ജോലി തേടിയുമുള്ള വാട്സാപ് സന്ദേശങ്ങൾക്കു മറുപടി കൊടുത്ത് മനോജിനു മടുത്തു. സുരേഷ് ഗോപി അല്ലേ എന്ന ചോദ്യം മറുതലയ്ക്കൽ നിന്നു കേൾക്കുന്ന ഉടനെ, നമ്പർ തെറ്റാണെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുകയാണു പതിവ്. അങ്ങനെ വന്ന വിളികളിൽ വിസ്മയയുടെ വിളിയും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനോജ് ഇപ്പോൾ കരുതുന്നത്.

എരുമപ്പെട്ടി പൊലീസിൽ മനോജ് നേരത്തേ പരാതി നൽകിയിരുന്നു. സുരേഷ് ഗോപിയെ ഒരിക്കൽ കണ്ട ശേഷം സഹായം ചോദിച്ച് ഈ നമ്പർ സഹിതം ഒരു സന്ദേശം അയച്ചതല്ലാതെ അദ്ദേഹവുമായി മറ്റൊരു ബന്ധവുമില്ല എന്ന് മനോജ് പറയുന്നു. ഇപ്പോഴും മനോജിന് കോളുകൾ വരാറുണ്ടെന്ന് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട തനിക്ക് നമ്പർ മാറ്റാനും കഴിയാത്ത അവസ്ഥയാണ് എന്നും മനോജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button