GeneralLatest NewsMollywoodNEWSSocial Media

നീന്തൽ കുളത്തിൽ നിന്നുള്ള ചിത്രവുമായി കാജൽ അഗർവാൾ

ഗൗതം കിച്ച്‌ലുവിനൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് കാജൽ അഗർവാൾ

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു ബിസിനസുകാരനായ ഗൗതം കിച്‌ലുവുമായുള്ള താരത്തിന്റെ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം കാജൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് കാജൽ. ഇപ്പോഴിതാ ഗൗതം കിച്ച്‌ലുവിനൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് കാജൽ അഗർവാൾ.

ഗോവയിലാണ് ഇരുവരുമുളളത്. വെക്കേഷനിൽനിന്നുളള ചിത്രങ്ങൾ കാജൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. പൂളിൽനിന്നുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്.

https://www.instagram.com/p/CSuLpuysm0z/?utm_source=ig_web_copy_link

ബ്ലാക് പ്രിന്റഡ് ബിക്കിനിയാണ് കാജൽ ധരിച്ചിട്ടുളളത്. പൂളിൽ ഒരു ദിവസമില്ലാതെ ഒരു അവധിക്കാലവും പൂർണ്ണമാകില്ലെന്നാണ് കാജൾ എഴുതിയിരിക്കുന്നത്.

2020 ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.

shortlink

Post Your Comments


Back to top button