CinemaGeneralLatest NewsMollywoodNEWS

‘ഒരല്‍പം വൈകിപ്പോയി’: മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, ചിത്രം വൈറൽ

താരങ്ങളുടെ ഓണാഘോഷവും ഓണചിത്രവും സോഷ്യൽ മീഡിയകളിൽ വൈറലായത് പോലെ താരപുത്രിമാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. പ്രാർത്ഥന ഇന്ദ്രജിത്ത്, അഹാന കൃഷ്ണയുടെ സഹോദരിമാർ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ കീഴടക്കിയ ഒരു ഓണചിത്രം നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടേതാണ്. മീനാക്ഷിയുടെ ഓണചിത്രവും അനുജത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

ഓണാശംസകൾ നേർന്നുകൊണ്ടുള്ള താരപുത്രിയുടെ പോസ്റ്റും ശ്രദ്ധേയമായി. മീനാക്ഷിക്ക് ഒപ്പം കുഞ്ഞനുജത്തി മഹാലക്ഷ്മിയുമുണ്ട്. ‘ഒരല്‍പം വൈകിപ്പോയി, എങ്കിലും. എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നു’ എന്ന കുറിപ്പോടെയാണ് മീനാക്ഷി ചിത്രങ്ങള്‍ പങ്കുവെച്ചത്. ദിലീപിന്റെ ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ നടന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വേദിയില്‍ മീനാക്ഷിയുടെ ഡാന്‍സ് വന്‍ ഹിറ്റാവുകയും ചെയ്തു. മീനാക്ഷിയുടേതായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുള്ള ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button