CinemaGeneralKollywoodLatest NewsNEWS

സൂര്യ ചിത്രം ‘വാടി വാസൽ’: ചിത്രീകരണം ഉടൻ ആരംഭിക്കും

സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

സൂര്യ, വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വാടി വാസൽ’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം.

കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് വ്യാപനം മൂലം സിനിമയുടെ ചിത്രീകരണം വൈകുകയായിരുന്നു. വി സി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button