BollywoodCinemaGeneralLatest NewsNEWS

സൽമാൻ ഖാനെ തടഞ്ഞ സംഭവം : സുരക്ഷാ ഉദ്യോഗസ്ഥന് പ്രശംസ അറിയിച്ച് സി.ഐ.എസ്. എഫ്

വരി നില്‍ക്കാതെ സല്‍മാന്‍ ഖാന്‍ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയുകയും, വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു

മുംബൈ വിമാനത്താവളത്തിൽ വെച്ച് നടൻ സൽമാൻ ഖാനെ തട‌ഞ്ഞ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്.എഫ്. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു ഉദ്യോഗസ്ഥന്റേതെന്നും, അദ്ദേഹം തക്കതായ പ്രതിഫലത്തിന് അര്‍ഹനാണെന്നും സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. കൂടാതെ ഉദ്യോഗസ്ഥനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്നും വസ്തുതാവിരുദ്ധമാണെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.

ആഗസ്റ്റ് 20നായിരുന്നു സംഭവം. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. എന്നാൽ താരം വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയുകയും, വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ വീഡിയോ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥന്റെ നടപടിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധിപേരാണ്രം ഗത്തെത്തിയത്.

shortlink

Post Your Comments


Back to top button