CinemaGeneralLatest NewsMollywoodNEWSSocial Media

ഇതാണ് ശരിക്കുള്ള കുട്ടിയമ്മ: ചിത്രവുമായി മഞ്ജു പിള്ള

ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത്

മലയാളത്തിലെ സമീപകാല ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമാണ് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘#ഹോം’. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധാനം റോജിന്‍ തോമസ് ആണ്. ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു കഥാപാത്രങ്ങളാണ് ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത്.

ഇപ്പോഴിതാ, യഥാർത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്യുകയാണ് മഞ്ജു പിള്ള. സംവിധായകൻ റോജിന്റെ അമ്മയാണ് മഞ്ജു പിള്ളയ്ക്ക് ഒപ്പമുള്ള കുട്ടിയമ്മ. അമ്മയുടെ പേര് തന്നെ കഥാപാത്രത്തിനായി നൽകുകയായിരുന്നു റോജിൻ.

https://www.instagram.com/p/CTASGk2JqTG/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button