GeneralLatest NewsMollywoodNEWS

കാവ്യ മാധവനെപ്പോലെയാണ് കാണാന്‍ എന്ന് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നും: അനു സിത്താര

കാവ്യയുടെ ഇഷ്ട കഥാപാത്രങ്ങളെ കുറിച്ചും അനു സിത്താര പറയുന്നു

നായികാ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. നാടൻ സുന്ദരിയായ അനു സിത്താരയെ നടി കാവ്യാ മാധവനോടൊപ്പമാണ് ആരാധകർ താരതമ്യം ചെയ്യാറുള്ളത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്ന് അനു പറയുന്നു. കാവ്യയുടെ ഇഷ്ട കഥാപാത്രങ്ങളെ കുറിച്ചും അനു സിത്താര പറയുന്നുണ്ട്. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു സിത്താര കാവ്യയെക്കുറിച്ച് വാചാലയായത്.

ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, പെരുമഴക്കാലത്തിലെ ഗംഗ, അനന്ദഭദ്രത്തിലെ ഭദ്ര, മീശമാധവനിലെ രുഗ്മിണി അങ്ങനെ കാവ്യ മാധവന്റെ പല കഥാപാത്രങ്ങളും തനിക്കേറെ ഇഷ്ടമാണെന്ന് അനു പറയുന്നു.

പൊതുവെ നാടന്‍ വേഷങ്ങളിലാണ് അനു സിത്താരയെ കാണാറുള്ളത്. അത്തരത്തിലുള്ള വേഷങ്ങള്‍ ധരിക്കാനാണ് തനിക്ക് താല്‍പര്യം എന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button