BollywoodCinemaGeneralLatest NewsNEWSSocial Media

‘മുംബൈ ഡയറീസ് 26/11’: സിരീസുമായി ആമസോൺ പ്രൈം

മുംബൈ ഭീകരാക്രമണം പശ്ചാത്തലമാക്കി വെബ് സിരീസുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം

2008ലെ മുംബൈ ഭീകരാക്രമണം പശ്ചാത്തലമാക്കി വെബ് സിരീസുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം. ‘മുംബൈ ഡയറീസ് 26/11’ എന്നു പേരിട്ടിരിക്കുന്ന സിരീസ് സംവിധാനം ചെയ്‍തിരിക്കുന്നത് നിഖില്‍ അദ്വാനിയും നിഖില്‍ ഗോണ്‍സാല്‍വസും ചേര്‍ന്നാണ്.

സന്ദേശ് കുല്‍ക്കര്‍ണി, മോഹിത് റെയ്‍ന, കൊങ്കൊണ സെന്‍ ശര്‍മ്മ, സത്യജീത്ത് ദുബേ, പ്രകാശ് ബെലവാഡി, നിതിന്‍ ധോംഗഡെ, മിഷാല്‍ രഹേജ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് സിരീസില്‍. മോനിഷ അദ്വാനി, മധു ഭോജ്‍വാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങില്‍ മന്ത്രി ആദിത്യ താക്കറെ അടക്കമുള്ളവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 9ന് സിരീസ് സ്ട്രീമിംഗ് ആരംഭിക്കും.

shortlink

Post Your Comments


Back to top button