GeneralLatest NewsMollywoodNEWSSocial Media

മഞ്ജുവിന്റെ ഗാഥാ ജാം: ഗീതു മോഹൻദാസിന്റെ ചിത്രം പകർത്തി മഞ്ജു വാര്യർ

ഗീതുവിന്റെ ചിത്രം പകർത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക

അടുത്ത സുഹൃത്തുക്കളാണ് മഞ്‍ജു വാര്യരും ഗീതു മോഹൻദാസും. ഇരുവരുടെയും സൗഹൃദം നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, ഗീതുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

ഗീതുവിന്റെ ചിത്രം പകർത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. ‘ഗാഥാ ജാം’ എന്നാണ് മഞ്ജു ഗീതുവിനെ വിശേഷിപ്പിക്കുന്നത്.

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button