CinemaGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിനും മോഹൻലാലിനുമൊപ്പം മല്ലിക സുകുമാരൻ: വൈറലായി ചിത്രം

മുണ്ടും ജൂബയുമാണ് പുറത്തെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വേഷം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും മോഹന്‍ലാലിന്‍റേത് അണിയറക്കാര്‍ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മോഹന്‍ലാലിന്‍റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. മുണ്ടും ജൂബയുമാണ് പുറത്തെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വേഷം.

മോഹന്‍ലാലിനൊപ്പം കഥാപാത്രത്തിന്‍റെ ലുക്കില്‍ പൃഥ്വിയും അമ്മ മല്ലിക സുകുമാരനുമുണ്ട്. മല്ലികയും ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സന്തോഷം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. നിലവില്‍ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

https://www.instagram.com/p/CTP1crqvvEO/?utm_source=ig_embed&ig_rid=13c269fa-c07d-487d-827a-d6f6ac0d32dc

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ മല്ലിക സുകുമാരന്റെ കഥാപാത്രമെന്താണെന്ന് വ്യക്തമല്ല.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.

shortlink

Related Articles

Post Your Comments


Back to top button