BollywoodGeneralLatest NewsMovie GossipsNEWS

ലഹരിമരുന്ന് നല്‍കി ബോധരഹിതയാക്കി നീലചിത്രം ഷൂട്ട് ചെയ്തു : പരാതിയുമായി മുൻ മിസ് ഇന്ത്യ

സിനിമയിലേക്ക് അവസരം തരാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സോഫ്റ്റ് ഡ്രിങ്ക്സിൽ മയക്കുമരുന്ന് കലര്‍ത്തി നീല ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് പാരി പാസ്വാന്‍ പറയുന്നു

സിനിമയിലേക്ക് അവസരം നൽകാമെന്ന് പറഞ്ഞ് ലഹരി മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം നീലചിത്രം ഷൂട്ട് ചെയ്തുവെന്ന പരാതിയുമായി മോഡലും മുന്‍ മിസ് ഇന്ത്യ  യൂണിവേഴ്‌സുമായ പാരി പാസ്വാന്‍. മുംബൈയിലെ ഒരു സിനിമ നിര്‍മ്മാണ കമ്പനിക്കെതിരെയാണ് പാരി പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്പനിയുടെ പേര് ഇവർ പുറത്തുവിട്ടിട്ടില്ല.

അഭിനയിക്കാനുള്ള അവസരത്തിനായി എത്തിയ യുവതിക്ക് സോഫ്റ്റ് ഡ്രിങ്ക്സിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ബോധരഹിതയായപ്പോള്‍ നീല ചിത്രം ഷൂട്ട് ചെയ്യുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ യുവതികളെ സിനിമയില്‍ അവസരം നല്‍കുമെന്ന പേരില്‍ കുടുക്കി അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്ന സംഘം മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പാരി പാസ്വാന്റെ ആരോപണം. അത്തരം സംഘത്തിന്റെ ഇരയാണ് താനെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചു മാസങ്ങൾക്കു മുൻപാണ് ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് പാരി പാസ്വാന്‍ പരാതി നൽകിയത്. ഇതിനെ തുടർന്ന് ഇവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പാരി നീലചിത്രത്തില്‍ അഭിനയിക്കുകയും മറ്റ് യുവതികളെ അതിലേക്ക് പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് ഭർത്താവിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button